Sorry, you need to enable JavaScript to visit this website.

സ്‌പോണ്‍സറില്‍നിന്ന് ചാടിച്ച് യുവതിയെ വേശ്യാവൃത്തിക്ക് വിറ്റു: ദുബായില്‍ എഴ് പേര്‍ പിടിയില്‍

ദുബായ്- സ്‌പോണ്‍സറില്‍നിന്ന് രക്ഷപ്പെട്ട ഒരു വീട്ടുജോലിക്കാരിയെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് കോടതിയില്‍ ഹാജരാക്കി.
നാല് ബംഗ്ലാദേശ് പുരുഷന്മാര്‍, രണ്ട് ഇന്തോനേഷ്യന്‍ സ്ത്രീകള്‍, ഒരു പാകിസ്ഥാനി എന്നിവര്‍ക്കെതിരേ മനുഷ്യക്കടത്ത് കുറ്റം ചുമത്തിയാണ് കേസെടുത്തത്.
30 കാരിയായ ഇന്തോനേഷ്യന്‍ യുവതി കഴിഞ്ഞ ഫെബ്രുവരിയില്‍ വീട്ടുജോലിക്കാരിയായി രാജ്യത്ത് എത്തി. പല കുടുംബങ്ങളില്‍ മാറി മാറി ജോലി ചെയ്തു.
ഫേസ്ബുക്കില്‍, ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ഒരു ഇന്തോനേഷ്യന്‍ യുവതിയുമായി ബന്ധപ്പെട്ടു. അവര്‍ ഒരു എമിറാത്തി കുടുംബത്തിന്  വീട്ടുവേലക്കാരിയെ ആവശ്യമുണ്ടെന്ന് പറഞ്ഞു.
തുടര്‍ന്ന് പാക്കിസ്ഥാനിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ ഫോട്ടോ പുതിയ വീട്ടുകാരനെ കാണിക്കാനായി ആവശ്യപ്പെട്ടു. ” കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്നെ അടുത്തുള്ള ഒരു വില്ലയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് മറ്റ് പ്രതികളെ കണ്ടുമുട്ടി. പാകിസ്ഥാന്‍കാരന്‍ തന്നെ വിറ്റതായും ഞാന്‍ ഒരു വേശ്യയായി ജോലി ചെയ്യണമെന്നും പറഞ്ഞു.
താന്‍ വിസമ്മതിച്ചപ്പോള്‍ വില്ലയ്ക്കുള്ളില്‍ പൂട്ടിയിട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ എനിക്ക് സിം കാര്‍ഡ് ഇല്ലാതെ ഒരു മൊബൈല്‍ ഫോണ്‍ തന്നു. താന്‍ അത് വൈഫൈയുമായി ബന്ധിപ്പിക്കുകയും ദുബായിലെ ഒരു കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്ന എന്റെ സഹോദരിയെ അറിയിക്കുകയും ചെയ്തു. അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തിയ പോലീസ് യുവതിയെ രക്ഷപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

Latest News