ചൈനയില്‍ പോയവരെ കുവൈത്തില്‍ ഇറക്കില്ല

കുവൈത്ത് സിറ്റി- ചൈനീസ് കൊറോണ ബാധയെ നേരിടുന്നതിന്റെ ഭാഗമായി കര്‍ശന നടപടിയുമായി കുവൈത്ത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചൈനയും ഹോങ്കോംഗും സന്ദര്‍ശിച്ചവര്‍ക്കു കുവൈത്തിലേക്ക് ബോര്‍ഡിംഗ് പാസ് നല്‍കരുതെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
കുവൈത്തില്‍ ഇഖാമയുള്ളവരാണെങ്കിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രാവിലക്ക് ബാധകമാണ്. ചൈന, ഹോങ്കോംഗ് പൗരന്മാര്‍ കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമെയാണ് ആ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മറ്റു രാജ്യക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.
മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ വിമാനത്താവളത്തില്‍ വിപുല സംവിധാനവും ഏര്‍പ്പെടുത്തി.

 

Latest News