മക്ക- മിസ്ഫല ടണലിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. സുലൈമാനിയ ഭാഗത്തേക്കുള്ള ടണലിൽ വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അഞ്ച് ആംബുലൻസ് യൂണിറ്റ് സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ അൽനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഈ റൂട്ടിൽ ഗതാഗത തടസ്സമുണ്ടായി.