മിഠായി നല്‍കി എല്‍കെജി വിദ്യാര്‍ത്ഥിയെ  പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ- ആലപ്പുഴയില്‍ എല്‍കെജി വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. മിഠായി നല്‍കി പ്രലോഭിപ്പിച്ച് സ്‌കൂള്‍ കോമ്പൗണ്ടിലുള്ള ഇയാളുടെ മുറിയില്‍ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇടുക്കി വാഗമണ്‍ ചോറ്റുകുഴിയില്‍ ജോണ്‍സണിനെയാണ് കരീലക്കുളങ്ങര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.രണ്ട് തവണ സമാന രീതിയില്‍ പീഡനം നടന്നതായി പൊലീസ് പറഞ്ഞു. ശാരീരികമായി അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാവ് കരീലക്കുളങ്ങര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Latest News