ദുബായ്- യു.എ.ഇയില്‍ കൊറോണ വൈറസ് രോഗബാധിതരായ നാലംഗ ചൈനീസ് കുടുംബത്തെ 14 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളും പാന്‍ഡെമിക്‌സ് പ്രതിരോധവും സംബന്ധിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള ദേശീയ സമിതി ചെയര്‍മാനുമായ ഡോ. ഹുസൈന്‍ അല്‍ റാന്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്റെ അവസ്ഥ നല്ലതാണ്. ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും അവര്‍ക്ക് നല്‍കുന്നുണ്ട്. 14 ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യും. ”
ഡിസ്ചാര്‍ജ് ചെയ്ത ശേഷം അവര്‍ യു.എ.ഇയിലായിരിക്കുമോ, അതോ ചൈനയിലേക്ക് മടങ്ങുമോ എന്ന് ചോദിച്ചപ്പോള്‍ അക്കാര്യം അവര്‍ക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനായി ലോകാരോഗ്യ സംഘടന ജനീവയില്‍ അടിയന്തര യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.






