ഷാര്‍ജയില്‍ ടാങ്കര്‍ തീപ്പിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു; മൂന്നുപേരെ കാണാനില്ല

ദുബായ്- ബുധനാഴ്ച വൈകുന്നേരം ഷാര്‍ജ തീരത്ത് ടാങ്കറിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.
സംഭവസമയത്ത് എംടി സാമില്‍ 12 ജോലിക്കാരും 44 സാങ്കേതിക വിദഗ്ധരും ഉണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, എതോപ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍.
മരിച്ച രണ്ടുപേര്‍ ഇന്ത്യക്കാരാണെന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റെങ്കിലും മറ്റ് ആറ് പേര്‍ ഏത് രാജ്യക്കാരാണെന്ന്  അറിയില്ല. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ കാണാതായതായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പലാവിലെ മൈക്രോനേഷ്യന്‍ ദ്വീപസമൂഹത്തില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണ് അപകടത്തില്‍പെട്ടത്.

 

Latest News