Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ പദവി ശരിയാക്കുന്നതിന് സാവകാശം

റിയാദ് - വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ പദവി ശരിയാക്കുന്നതിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മൂന്നു മാസത്തെ സാവകാശം അനുവദിച്ചു. വിദേശ നമ്പർ പ്ലേറ്റുകളോടെ സൗദിയിൽ പ്രവേശിച്ച് ആറു മാസം പിന്നിട്ട വാഹനങ്ങളുടെ ഉടമകൾ മൂന്നു മാസത്തിനകം വിവിധ പ്രവിശ്യകളിലെ ട്രാഫിക് ഡയറക്ടറേറ്റുകളെ സമീപിച്ച് പദവി ശരിയാക്കണമെന്നാണ് നിർദേശം. പദവി ശരിയാക്കുന്നതിന് വാഹനങ്ങൾ നേരിട്ട് ഹാജരാക്കുകയും വാഹന ഉടമസ്ഥാവകാശ രേഖ സമർപ്പിക്കുകയും ആവശ്യമായ ഫോമുകൾ പൂരിപ്പിച്ചു നൽകുകയും വേണം. 


രജിസ്റ്റർ ചെയ്ത രാജ്യങ്ങളിൽ വാഹനത്തിന്റെ പേരിൽ സാമ്പത്തിക ബാധ്യതകളൊന്നുമില്ല എന്നതിന് സത്യവാങ്മൂലവും നൽകണം. ഇപ്പോൾ അനുവദിച്ച സാവകാശത്തിനകം പദവി ശരിയാക്കാത്ത വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. 

 

Latest News