മെസ്സി എന്റെ പ്രിയ താരം 

? ഏതാണ് ഇതുവരെയുള്ള കരിയറിലെ അവിസ്മരണീയ മത്സരം
2015 ലെ ഫ്രഞ്ച് ഓപൺ സൂപ്പർ സീരീസിൽ (മുൻ ലോക ഒന്നാം നമ്പർ) ലിൻ ദാനിനെ തോൽപിച്ചത്. അന്ന് ലിന്നിനെ തോൽപിക്കുന്നത് വളരെ പ്രയാസകരമായിരുന്നു. നന്നായി ആസൂത്രണം ചെയ്യുകയും നന്നായി മത്സരത്തിൽ പദ്ധതികൾ നടപ്പാക്കുകയും ചെയ്താണ് ആ വിജയം പിടിച്ചെടുത്തത്. ജയിച്ചേ തീരൂ എന്ന മനോഭാവത്തോടെയാണ് ലിൻ കോർടിലേക്ക് വരുന്നത്. അതിനു മുന്നിൽ പിടിച്ചുനിൽക്കുക പ്രയാസമാണ്. അത്തരമൊരു അവസ്ഥയിൽ ജയിച്ചത് വലിയ സംതൃപ്തി തന്നു. ചെൻ ലോംഗിനെ നേരിടുന്നതും പ്രയാസമാണ്. കീഴടക്കാൻ വളരെ പ്രയാസമുള്ള പ്രതിരോധമാണ് ചെന്നിന്റേത്. 

? മുമ്പ് വളരെ ആക്രമിച്ചു കളിക്കുന്ന കളിക്കാരനായിരുന്നു, ഇപ്പോൾ പുതിയ ശൈലിയാണ്.
= മുമ്പ് ആക്രമണമായിരുന്നു എന്റെ മുഖമുദ്ര. ഇപ്പോൾ പ്രതിരോധമാണെന്നു പറയാം. കഴിഞ്ഞ മൂന്നാലു വർഷമായി ഞാൻ രാജ്യാന്തര രംഗത്തുണ്ട്. എന്റെ സ്മാഷുകൾ നേരിടാൻ എതിരാളികൾ പഠിച്ചു കഴിഞ്ഞു. അപ്പോഴാണ് തന്ത്രം മാറ്റിയത്. എന്നാൽ എല്ലാ കളിക്കാരും ഒരുപോലെയല്ല. അതിനാൽ പലപ്പോഴും ആക്രമണവും വേണ്ടിവരും. കരിയറിന്റെ പല ഘട്ടങ്ങളിൽ പലതരം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് സിംഗിൾസ് കളിക്കാരനാവാൻ കഴിയില്ലെന്നു പറഞ്ഞവരുണ്ട്. എന്നിട്ടും ആദ്യ 15 റാങ്കിലെത്തുകയെന്നത് ചെറിയ കാര്യമല്ല. 

? ബാഡ്മിന്റൺ ഒരു കരിയറായി എടുക്കാൻ കാരണം
= പത്താം വയസ്സ് മുതൽ കളിക്കുന്നുണ്ട്. അച്ഛൻ കളിക്കുമായിരുന്നു. ആദ്യ അഞ്ചു വർഷം അദ്ദേഹം തന്നെയാണ് എന്റെ പരിശീലകൻ. ചില പരിശീലകർ ഇടക്ക് വന്നും പോയുമിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ രണ്ടു വർഷം ഗൗരവമായി കളിക്കാനും വിജയിച്ചില്ലെങ്കിൽ പഠനത്തിലേക്ക് തിരിച്ചുവരാനും തീരുമാനിച്ചു. ഭാഗ്യത്തിന് ആ ഘട്ടത്തിൽ നല്ല വിജയങ്ങളുണ്ടായി. 

? എങ്ങനെയാണ് ഒരു ടൂർണമെന്റിന് ഒരുങ്ങുന്നത്
= പ്രത്യേകിച്ച് പിന്തുടരുന്ന ഒരു രീതിയൊന്നുമില്ല. കോർടിലും പുറത്തും പരിശീലനത്തിന് ഷെഡ്യൂൾ ഉണ്ട്. എന്നാൽ ടൂർണമെന്റിന് മുമ്പുള്ള ദിവസങ്ങളിൽ അപ്പപ്പോഴത്തെ പ്രാധാന്യമുള്ള കാര്യങ്ങളാണ് ശ്രദ്ധിക്കുക. കോർടിൽ പ്രാവർത്തികമാക്കാൻ സാധിക്കാതിരുന്ന കാര്യങ്ങൾ ടൂർണമെന്റിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പരിശീലിക്കുന്നത് ആത്മവിശ്വാസം നൽകും. എങ്കിലും പരിശീലിച്ചത് അതേപടി കോർടിൽ പ്രാവർത്തികമാകണമെന്നില്ല. അപ്പോൾ അപ്രതീക്ഷിതമായ ഉത്തരങ്ങൾ കണ്ടെത്തേണ്ടി വരും. പരിശീലിക്കാത്ത കാര്യങ്ങൾ പോലും പരീക്ഷിക്കേണ്ടി വരും. ആദ്യ ഗെയിമിൽ വൻ തിരിച്ചടി നേരിട്ടാൽ രണ്ടാം ഗെയിമിൽ വേറെ രീതികൾ നോക്കും. ചിലപ്പോൾ ചിന്ത പോലും നിലച്ചെന്നു വരും. അപ്പോഴും ശാന്തമായി കളിക്കണം.

? മറ്റേതെങ്കിലും കളി ശ്രദ്ധിക്കാറുണ്ടോ
= ഫുട്‌ബോൾ വലിയ ഇഷ്ടമാണ്. ബാഴ്‌സലോണ ആരാധകനാണ് ഞാൻ. ലിയണൽ മെസ്സിയാണ് ഇഷ്ട താരം. മെസ്സിയുടെ കളി മാത്രമല്ല, കളിക്കളത്തിലും പുറത്തും അയാളുടെ പെരുമാറ്റം, മനോഭാവം എല്ലാം. പന്തുമായുള്ള ആ നീക്കം മനോഹരമാണ്. സിനിമകളും ടി.വി സീരിയലുകളും ഒരുപാട് ഇഷ്ടപ്പെടുന്നു. 
 

Latest News