നടിയെ ആക്രമിച്ച കേസ്; നടിയുടെ രഹസ്യവിസ്താരം ആരംഭിച്ചു

കൊച്ചി- നടിയെ ആക്രമിച്ചകേസില്‍ ആദ്യഘട്ട സാക്ഷിവിസ്താരം തുടങ്ങി. കൊച്ചി സിബിഐ കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കേസില്‍ ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുന്നത്. അടച്ചിട്ട മുറിയിലാണ് നടിയുടെ വിസ്താരം നടത്തുന്നത്. ആദ്യഘട്ട വിസ്താര നടപടികള്‍ മുപ്പത്തിയഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് വിവരം. സിനിമാ മേഖലയിലെ പ്രമുഖര്‍ അടക്കമുള്ള 135 സാക്ഷികളാണ് ആദ്യഘട്ട വിസ്താരത്തിനുണ്ടാകുക.

വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമാണ് ഇന്ന് ഈ കോടതിമുറിയില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. എട്ടാംപ്രതി ദിലീപ്, സുനി അടക്കമുള്ള പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായിട്ടുണ്ട്. വരുംദിവസങ്ങളിലും വിസ്താരനടപടികള്‍ പുരോഗമിക്കും.
 

Latest News