Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമ്മയുമായുള്ള അവിഹിതം മുതലെടുത്ത് പീഡനം; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം-കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ട് വ്യത്യസ്ത പോസ്‌കോ കേസുകളിലായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. വെള്ളല്ലൂര്‍ വില്ലേജില്‍ കീഴ്‌പേരൂര്‍ ചരുവിള വീട്ടില്‍ അശോകന്‍ മകന്‍ അനു, പഴയകുന്നുമ്മേല്‍ വില്ലേജില്‍ തട്ടത്തുമല മണലയത്തുപച്ച സാഗര്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന ഭാസി മകന്‍ ചന്ദ്രന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് പെണ്‍കുട്ടിയുടെ അമ്മയുമായി ബന്ധമുണ്ടായിരുന്നു. കൃത്യത്തിന് ഇരയായ 13 വയസുകാരിയെ ഇവര്‍ വര്‍ക്കല ബീച്ച്, പ്രതികളുടെ വീട് എന്നിവിടങ്ങളില്‍ വച്ച് പല ദിവസങ്ങളില്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പോങ്ങനാട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് അനു. കിളിമാനൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് ചന്ദ്രന്‍. സ്‌കൂള്‍ അധികൃതര്‍ തങ്ങള്‍ക്ക് കിട്ടിയ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ വിവരം പോലീസിനെ അറിയിക്കുകയും അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. 
ചന്ദ്രന് രണ്ട് ഭാര്യമാരിലായി നാല് കുട്ടികളുണ്ട്. അനുവിന് ഭാര്യയും ഒരു കുഞ്ഞുമുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുമായുള്ള അവിഹിത കൂട്ടുക്കെട്ട് മുതലെടുത്തായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 
എന്നാല്‍, പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെ ആയിരുന്നില്ല പീഡനം. കൂലി പണിയ്ക്കായി പോകുന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ  അസാന്നിധ്യമാണ് പ്രതികള്‍ മുതലെടുത്തത്. പ്രതികള്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News