Sorry, you need to enable JavaScript to visit this website.

ചുവന്ന ട്രാഫിക് സിഗ്നലിനെ പച്ചയാക്കാം, സ്മാര്‍ട്ട് സംവിധാനങ്ങളുമായി ആംബുലന്‍സുകള്‍

ദുബായ്- അത്യാവശ്യസമയങ്ങളില്‍ ചുവന്ന ട്രാഫിക് സിഗ്‌നലുകളെ പച്ചയാക്കി മാറ്റുന്നതടക്കുള്ള സ്മാര്‍ട്ട് സംവിധാനങ്ങളുമായി ആംബുലന്‍സുകള്‍. ദേശീയ ആംബുലന്‍സ് സേവനങ്ങളും ആശുപത്രികളും തമ്മിലുള്ള സ്മാര്‍ട്ട് കണക്ട്‌വിറ്റിക്കായി ഇത്തരത്തിലുള്ള ആദ്യപദ്ധതി യു.എ.ഇ ആരോഗ്യപ്രതിരോധ മന്ത്രാലയമാണ് നടപ്പാക്കുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടരുന്ന അറബ് ഹെല്‍ത്ത് 2020യിലാണ് ആരോഗ്യവകുപ്പ് ഇക്കാര്യം പുറത്തുവിട്ടത്. ഭാവിയിലെ ആരോഗ്യസംരക്ഷണത്തിനും അടുത്ത 50 വര്‍ഷത്തേക്കുള്ള ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.
പുതിയ സംവിധാനത്തില്‍ വിളിക്കുന്നയാള്‍ക്ക് ഏറ്റവും അടുത്തുള്ള ആംബുലന്‍സ് എവിടെയെന്ന് കണ്ടെത്താനും ആശുപത്രിയിലേക്ക് സാധ്യമായ ഏറ്റവും കുറഞ്ഞ വഴി തിരഞ്ഞെടുക്കാനും കഴിയും. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളുമായി സ്മാര്‍ട്ട് ആംബുലന്‍സ് ബന്ധിപ്പിച്ചിരിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പുമായി സഹകരിച്ച് സ്മാര്‍ട്ട് ആംബുലന്‍സുകളില്‍ കൃത്യമായ ഡാറ്റാബേസ് സജ്ജീകരിക്കും. രോഗികളുടെ വിവരങ്ങള്‍ കാര്യക്ഷമമായും ഫലപ്രദമായും ലഭിക്കുന്നതിന് ആവശ്യമായ സമയം ഇത് കുറയ്ക്കും.  ഹൃദ്രോഗം തടയാന്‍ അതിനൂതന ഉപകരണമാണ് അറബ് ഹെല്‍ത്ത് പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുന്നത്. ഹൃദ്രോഗം ഉണ്ടാകുന്നതിന് മുന്‍പ് അവ തടയാന്‍ സഹായിക്കുന്ന നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായ മോണിറ്ററിങ് സിസ്റ്റമാണിത്.

 

Latest News