കീടനാശിനി പ്രയോഗം: സ്‌കൂള്‍ ഒഴിപ്പിച്ചു

ഷാര്‍ജ- സ്‌കൂളില്‍ കീടനാശിനി പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് അസ്വസ്ഥതയനുഭവപ്പെട്ട 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ആറിനും 10നും ഇടയ്ക്കു പ്രായമുള്ള 17 കുട്ടികളെ അല്‍ ഖാസിമിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതില്‍ 15 പേരെയും വിട്ടയച്ചു. കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് അധ്യാപകരെയും ഒരു വിദ്യാര്‍ഥിയെയും വിട്ടയച്ചു.
 രാവിലെ സ്‌കൂളിലെത്തിയപ്പോഴാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് സ്‌കൂളിലെ 477 വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു.

 

Latest News