റിയാദ് - തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
ഇരുപതു മുതൽ നാൽപതു വയസ്സ് വരെ പ്രായമുള്ള സിറിയക്കാരനും ഫലസ്തീനിയും യെമനിയും അടങ്ങിയ സംഘമാണ് പിടിയിലായത്.
മധ്യ റിയാദിലെയും കിഴക്കൻ റിയാദിലെയും ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കയറി ജീവനക്കാരെ ആക്രമിച്ച് പണം കവരുകയാണ് സംഘം ചെയ്തത്. പ്രതികൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.