എഴു കാറുകള്‍ കൂട്ടിയിടിച്ചു, മലയാളി അടക്കം നാല് മരണം

അബുദാബി- അല്‍റഹ്ബ മാളിനടത്ത് ഏഴു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി അധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരടക്കം നാല് പേര്‍ മരിച്ചു. കോഴിക്കോട് കൈതപ്പൊയില്‍ ഈങ്ങാപ്പുഴ സ്വദേശി കാക്കനാട്ട്  ലൂയിസ് സ്‌കറിയയുടെ മകന്‍ ടോമി കുഞ്ഞുവാണ് (52) മരിച്ച മലയാളി. കശ്മീര്‍ സ്വദേശി ഷിറാസ് അല്‍ ഉസ്മാന്‍, തമിഴ്‌നാട് സ്വദേശി വസന്തകുമാര്‍ ലോറന്‍സ് സാവ്‌രിമുത്തു, സിംബാബ്‌വേ സ്വദേശി എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
അബുദാബിയിലെ റൂഹ് അല്‍ ഇത്തിഹാദ് സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു മരിച്ച ടോമി. മാലദ്വീപില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിലാണ് അബുദാബിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. സഹപ്രവര്‍ത്തകരോടൊപ്പം സ്‌കൂളിലേക്കു പോകവെ രാവിലെ ഏഴരയോടെ അപകടമുണ്ടായത്. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. അമ്മ ഏലിക്കുട്ടി. ഷൈനിയാണ് ടോമിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.

 

Latest News