Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സെയ്‌ന നേവാൾ ബി.ജെ.പിയിൽ ചേർന്നു

ന്യൂദൽഹി- ബാഡ്മിന്റൺ താരം സെയ്‌ന നേവാൾ ബി.ജെ.പിയിൽ ചേർന്നു. ദൽഹിയിൽ നടന്ന ചടങ്ങിലാണ് സെയ്‌ന ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. സെയ്‌ന നേരത്തെ തന്നെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും പിന്തുണ അറിയിച്ച് നിരവധി ട്വീറ്റുകൾ ചെയ്തിരുന്നു. സെയ്‌ന ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദൽഹി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സെയ്‌ന ബി.ജെ.പിയിൽ ചേരുന്നത്. ദൽഹിയുടെ തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിലാണ് സെയ്‌ന. 24 അന്താരാഷ്ട്ര ബാഡ്മിന്റൺ കിരീടങ്ങൾ സൈന സ്വന്തമാക്കിയിട്ടുണ്ട്. 2015ൽ റാങ്കിംഗിൽ സെയ്‌ന ഒന്നാം സ്ഥാനം ബി.ജെ.പി നേടിയിട്ടുണ്ട്.
 

Latest News