Sorry, you need to enable JavaScript to visit this website.

ഫിലിപ്പിനോ യുവതികളെ ഫ്‌ളാറ്റില്‍കൊണ്ടുവന്നു പീഡിപ്പിച്ചു, ഈജിപ്ഷ്യന് ആറു മാസം തടവ്

ദുബായ്- ഫിലിപ്പോനോ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഈജിപ്തുകാരനായ ബാര്‍ബറെ ദുബായ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചു. ശിക്ഷക്ക് ശേഷം നാടുകടത്തും.
37 കാരനായ ഈജിപ്ഷ്യന്‍ പ്രതി 29 കാരിയുമായി സംഭവത്തിന് മൂന്ന് മാസം മുമ്പ് സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നു.
2019 ജൂണില്‍ ഈജിപ്ഷ്യന്‍ പുലര്‍ച്ചെ നാല് മണിക്ക് വിളിച്ച് എവിടെയാണെന്ന് ചോദിച്ചു. ജുമൈറ ഓപ്പണ്‍ ബീച്ചില്‍ സുഹൃത്തിനൊപ്പം ഉണ്ടെന്ന് അവര്‍ പറഞ്ഞു.
ശൈഖ് സായിദ് റോഡിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ടി ഉണ്ടെന്ന് കള്ളം പറഞ്ഞ് ഇരുവരേയും വരുത്തിയ ഇയാള്‍ ഫിലിപ്പിനോയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തന്നെ വിട്ടയക്കണമെന്ന് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.
ഇതേസമയം, സ്വീകരണ മുറിയില്‍ ഇരിക്കുകയായിരുന്ന ഇവരുടെ സുഹൃത്തായ ഫിലിപ്പിനോ യുവതിയെ അവിടെ ഉണ്ടായിരുന്ന  35 കാരനായ സിറിയക്കാരന്‍ പീഡിപ്പിച്ചതായി പരാതിയുണ്ട്. തന്റെ സുഹൃത്ത് കിടപ്പുമുറിയില്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനിടെ താനും സ്വീകരണ മുറിയിലെ സോഫയില്‍ ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് 36 കാരിയായ യുവതി സാക്ഷ്യപ്പെടുത്തി.
പിന്നീട്  ഇവരെ സിറിയക്കാരന്‍ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയും പീഡിപ്പിച്ചു. ഇരുവരും ഞങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തു, പക്ഷേ തങ്ങള്‍ നിരസിച്ചതായും പോലീസിനെ അറിയിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. സിറിയക്കാരനെതിരെ കോടതി കേസെടുത്തില്ല. പരസ്പര സമ്മതപ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നായിരുന്നു പ്രതികളുടെ വാദം.

 

Latest News