വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട്ടുകാരിക്ക് ഒരു കോടി നഷ്ടപരിഹാരം

സിന്ധു ഭര്‍ത്താവ് ധനരാജിനൊപ്പം

ദുബായ്- വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് ഒരു കോടിയിലേറെ രൂപ (അഞ്ചര ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി. സിന്ധു ധനരാജി (29) നാണ് തുക ലഭിക്കുക. 2017 ജൂണ്‍ നാലിന് ദുബായ് എമിറേറ്റ്‌സ് റോഡിലായിരുന്നു വാഹനാപകടം.
സിന്ധുവും മറ്റു മൂന്ന് പേരും സഞ്ചരിച്ച വാഹനം മറ്റു വാഹനങ്ങള്‍ തമ്മിലുണ്ടായ കൂട്ടയിടിയില്‍ ഉള്‍പ്പെടുകയായിരുന്നു. ഗുരുതര പരുക്കേറ്റ സിന്ധുവിനെയും മറ്റുള്ളവരെയും റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം ആശുപത്രിയിലും മൂന്ന് മാസം വീട്ടിലും യുവതിക്ക് കഴിയേണ്ടിവന്നു. ഐ.ടി പ്രഫഷനലായിരുന്ന സിന്ധുവിന്റെ ജോലിയും ഇതോടെ നഷ്ടപ്പെട്ടു.

http://www.malayalamnewsdaily.com/sites/default/files/2020/01/28/sindhu-danaraj.jpg
വാഹനത്തിന്റെ ഡ്രൈവറാണ് അപകടത്തിന് കാരണമെന്ന് പിന്നീട് കോടതി കണ്ടെത്തി. ഇയാള്‍ ചെറിയ പിഴയടച്ച് കുറ്റവിമുക്തനാവുകയും ചെയ്തു. തുടര്‍ന്ന് സിന്ധു അഭിഭാഷകന്‍ മുഖേന നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. ലഭിച്ച തുക  തുടര്‍ ചികിത്സക്ക് ഉപയോഗിക്കാനാണ് തീരുമാനമെന്ന് ഇപ്പോള്‍ നാട്ടിലുള്ള സിന്ധു പറഞ്ഞു. ദുബായില്‍ ജോലി ചെയ്യുന്ന ധനരാജാണ് ഭര്‍ത്താവ്. 10 മാസം പ്രായമുള്ള കുട്ടിയുണ്ട്.

 

Latest News