ഖത്തറിന് പുതിയ പ്രധാനമന്ത്രി

ദോഹ- നിലവിലെ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ രാജി വെച്ചതിനെത്തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ഥാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.
അമീരി ദിവാനില്‍ നടന്ന ചടങ്ങില്‍ അമീറിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ നടന്നത്. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ഥാനിയും പങ്കെടുത്തു. അമീരി ദിവാന്‍ ചീഫ് സ്ഥാനത്ത് നിന്നാണ് ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഇതോടൊപ്പം പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു. പഴയ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെയാണ് പുതിയ മന്ത്രിസഭയിലുമുള്ളത്.

 

Latest News