പ്രവാസി യുവതി കടന്നൽ കുത്തേറ്റ് മരിച്ചു

പെരിന്തൽമണ്ണ- കുന്നപ്പള്ളി അടിവാരത്തെ അറയംങ്ങോട്ടിൽ മുഹമ്മദ് യാസറിന്റെ ഭാര്യ ജൗഹറ(22) കടന്നൽക്കുത്തേറ്റ് മരിച്ചു. മക്കരപറമ്പിലെ ഉപ്പൂടൻ ജാഫറിന്റെ മകളാണ്. ജിദ്ദയിൽ നിന്ന് കഴിഞ്ഞ മാസം നാട്ടിൽ വന്നതായിരുന്നു. അടുത്ത മാസം നാലിന് തിരിച്ചു പോകാനിരുന്നതാണ്. കുന്നപ്പള്ളിയിലെ വീട്ടിൽ വെച്ച് ഇന്നലെ ഉച്ചക്ക് കൈതണ്ടയിൽ കടന്നൽ കുത്തേറ്റത്. തുടർന്ന് മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജിദ്ദയിലായിരുന്ന പിതാവും, ഭർത്താവും, ഭർതൃപിതാവ് ഇസ്മായിലും ഇന്ന് നാട്ടിലെത്തി. ബുഷ്‌റയാണ് മാതാവ്. മകൾ: മെഹ്‌റിൻ.
 

Latest News