യു.എ.ഇയില്‍ മേഘാവൃത കാലാവസ്ഥ തുടരും

ദുബായ്- യു.എ.ഇയില്‍ മേഘാവൃത കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
'രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രത്യേകിച്ച്,  കിഴക്ക്, വടക്ക് മേഖലകളില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. ചില സമയങ്ങളില്‍, പ്രത്യേകിച്ച് കടലിനു മുകളിലൂടെ കാറ്റ് ശക്തമാകും. പകല്‍ സമയങ്ങളില്‍ പൊടിപടലങ്ങളും തുറന്ന പ്രദേശങ്ങളില്‍ ദൃശ്യപരതയും കുറയുമെന്നും എന്‍.സി.എം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില രാവിലെ 6:45 ന് ജയ്‌സ് പര്‍വതത്തില്‍ 1.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഈര്‍പ്പാവസ്ഥ അതിരാവിലെ വര്‍ധിക്കും.
തീരപ്രദേശങ്ങളില്‍ പരമാവധി ഈര്‍പ്പം 65 മുതല്‍ 85 ശതമാനം വരെയും ഉള്‍പ്രദേശങ്ങളില്‍ 70 മുതല്‍ 90 ശതമാനം വരെയും പര്‍വതങ്ങളില്‍ 55 മുതല്‍ 75 ശതമാനം വരെയും ആയിരിക്കുമെന്നും കാലാവസ്ഥാ ബ്യൂറോ പറഞ്ഞു.

 

Latest News