Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കടത്തിയ ബ്രിട്ടീഷ് യുവതിക്ക് 10 വര്‍ഷം തടവ്

ദുബായ്- മരിജുവാന ഓയിലും കൊക്കെയ്‌നും കൈവശം വെച്ചതിനും കള്ളക്കടത്ത് നടത്തിയതിനും ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ടൂറിസ്റ്റിന് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ. കീഴ്‌ക്കോടതി നല്‍കിയ ശിക്ഷക്കെതിരെ പ്രതി നല്‍തി അപ്പീല്‍ കോടതി തള്ളി.
4.4 കിലോഗ്രാം മരിജുവാന ഓയിലും 1.4 ഗ്രാം കൊക്കെയ്‌നുമാണ് ഇവരുടെ കൈവശം പിടികൂടിയത്. 31 കാരിക്ക് കീഴ്‌ക്കോടതി
10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു. ജയില്‍വാസത്തിന് ശേഷം നാടുകടത്തണമെന്നും കോടതി വിധിച്ചു.
പ്രതി വിധിയെ ചോദ്യം ചെയ്‌തെങ്കിലും ദുബായ് അപ്പീല്‍ കോടതി കീഴ്‌ക്കോടതി വിധി ശരിവച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് യാത്രക്കാരിയുടെ ബാഗേജില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ദുബായ് പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലേക്ക് കേസ് റഫര്‍ ചെയ്തു. പ്രതിയില്‍നിന്ന് പിടിച്ചെടുത്ത അനധികൃത മയക്കുമരുന്നിന്റെ അളവ് െ്രെകം ലാബ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുകയും ചെയ്തു.

 

Latest News