സൗദിയില്‍ ആടുകളെ മോഷ്ടിച്ച് വില്‍ക്കുന്ന 13 വിദേശികള്‍ പിടിയില്‍

ബുറൈദ - പതിമൂന്നംഗ കവര്‍ച്ചാ സംഘത്തെ അല്‍ഖസീമില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രവിശ്യയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ആടുകളെ മോഷ്ടിച്ച മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള പാക്കിസ്ഥാനികളാണ് പിടിയിലായത്. നാനൂറോളം ആടുകളെ സംഘം കവര്‍ന്ന് വില്‍പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അല്‍ഖസീം പോലീസ് വക്താവ് മേജര്‍ ബദ്ര്‍ അല്‍സുഹൈബാനി അറിയിച്ചു.

 

Latest News