Sorry, you need to enable JavaScript to visit this website.

ട്രാഫിക് നിയമലംഘനം കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കും- ഒമാന്‍ പോലീസ്

മസ്‌കത്ത്- ട്രാഫിക് നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍ ഉടമയില്‍നിന്നോ ഡ്രൈവറില്‍നിന്നോ വാഹനം പിടിച്ചെടുക്കാമെന്ന് റോയല്‍ ഒമാന്‍ പോലീസ് (ആര്‍.ഒ.പി) മുന്നറിയിപ്പ് നല്‍കി. ഇതിന് പോലീസിന് അധികാരമുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
സാധുവായ ഇന്‍ഷുറന്‍സില്ലാതെ  വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ വാഹനങ്ങള്‍ പോലീസിന് പിടിച്ചെടുക്കാമെന്ന്  ആര്‍.ഒ.പി പറയുന്നു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകള്‍ ഉപയോഗിക്കുന്നത് രണ്ട് തവണ കണ്ടെത്തിയാല്‍ വാഹനത്തിന്റെ െ്രെഡവറെ അറസ്റ്റ് ചെയ്യാമെന്ന് നേരത്തെ നിയമമുണ്ട്. ട്രാഫിക് നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്ന പിഴകള്‍ക്ക് പുറമെയാണ് ആര്‍.ഒ.പി നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍.
ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഫോണുകളോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നതിനുള്ള പിഴ രണ്ട് ബ്ലാക്ക് പോയിന്റുകളാണ്.  
ആവര്‍ത്തിച്ചുള്ള ലംഘനങ്ങളുടെ കാര്യത്തില്‍, വാഹനമോടിക്കുന്നവര്‍ ഒരു ഫോണോ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളോ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ വാഹനമോടിക്കുന്നവര്‍ക്ക് പരമാവധി 10 ദിവസത്തെ തടവും പിഴയും ലഭിക്കും.

 

Latest News