Sorry, you need to enable JavaScript to visit this website.

സലാലയില്‍ കനത്ത കാറ്റ്, വിമാനം ലാന്‍ഡ് ചെയ്യാതെ മടങ്ങി

മസ്‌കത്ത്- സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റിനെത്തുടര്‍ന്ന് സലാം എയര്‍ വിമാനം ലാന്‍ഡ് ചെയ്യാതെ മടങ്ങി.
ഒ.വി 113 (മസ്‌കത്ത്-സലാല) വിമാനം സലാല വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം മസ്‌കത്തിലേക്ക് തിരിച്ചുവിട്ടതെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ 02:54 ഓടെ മസ്‌കത്തില്‍ എത്തി.
കാലാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം രാവിലെ ഒമ്പതിന് മസ്‌കത്തില്‍നിന്ന് പുറപ്പെട്ട് രാവിലെ 10:40 ന് സലാലയില്‍ എത്തി.
യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയെ മാനിച്ചാണ് വിമാനം മടങ്ങിയതെന്നു സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് പറഞ്ഞു.

 

Latest News