തായിഫ് - ദക്ഷിണ തായിഫില്‍ അബൂറാകക്കു സമീപം അല്ഖയ്യാല റോഡില്‍ വാനും ജി.എം.സിയും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥിനികളും അധ്യാപികമാരും സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ദക്ഷിണ തായിഫിലെ ഖിയാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തായിഫില്‍ നിന്ന് 140 കിലോമീറ്റര്‍ ദൂരെയാണ് അപകടം.
തായിഫില്‍ നിന്നും അല്‍ബാഹയില്‍ നിന്നുമുള്ള നാലു റെഡ് ക്രസന്റ് സംഘങ്ങളും ആരോഗ്യ വകുപ്പില്‍ നിന്നുള്ള മൂന്നു സംഘങ്ങളും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായതായി റെഡ് ക്രസന്റ് വക്താവ് ശാദി അല്‍സുബൈതി പറഞ്ഞു.






