Sorry, you need to enable JavaScript to visit this website.

കൊറോണ: ദോഹ വിമാനത്താവളത്തില്‍ തെര്‍മല്‍ പരിശോധനയും ക്ലിനിക്കും

ദോഹ- ചൈനയില്‍നിന്ന് ഖത്തര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന ആരോഗ്യ പരിശോധന. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്. ചൈനീസ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ തെര്‍മല്‍ പരിശോധന നടത്തുന്നു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയുടെ സഹകരണത്തോടെ പരിശോധന ഏര്‍പ്പെടുത്തിയത്. കൂടാതെ മെഡിക്കല്‍ ക്ലിനിക്കും വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഖത്തറില്‍ ഇതുവരെ കൊറോണ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. വിമാനത്താവളത്തിനുളളില്‍ 10  തെര്‍മല്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. മന്ത്രാലയത്തിലെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന. രോഗ ലക്ഷണങ്ങളോടെ എത്തുന്നവര്‍, തെര്‍മല്‍ ക്യാമറയില്‍ സംശയാസ്പദമായ തരത്തില്‍ ശരീര ഊഷ്മാവ് രേഖപ്പെടുത്തുന്ന യാത്രക്കാര്‍ എന്നിവര്‍ക്കെല്ലാം അടിയന്തര പരിചരണം നല്‍കാന്‍ വിമാനത്താവളത്തിനുള്ളില്‍ മെഡിക്കല്‍ ക്ലിനിക്കും സജീവമാണ്.  വൈറസിനെതിരെ ബോധവല്‍ക്കരണ ക്യാംപെയ്‌നും വിമാനത്താവളത്തില്‍ ആരംഭിച്ചു.  

 

Latest News