ഷാര്‍ജ- ഷാര്‍ജയില്‍ വന്‍ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഷാര്‍ജ എമിറേറ്റിലെ പുതിയ 'മഹാനി' പ്രകൃതിവാതക, കണ്ടന്‍സേറ്റ് ഫീല്‍ഡിന് പ്രതിദിനം 50 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി വരെ ഫ്‌ളോറേറ്റ് ഉണ്ടെന്നും ഷാര്‍ജ റേഡിയോ ആന്റ് ടെലിവിഷന്‍ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ 37 വര്‍ഷത്തിനിടെ എമിറേറ്റില്‍ ആദ്യമായാണ് ഒരു ഗ്യാസ് ഫീല്‍ഡ് കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






