കൊല്‍ക്കത്ത- സെല്‍ഫിയെടുക്കാന്‍ റെയില്‍വെ പാലത്തില്‍ കയറിയ യുവതി ട്രെയിന്‍ തട്ടിമരിച്ചു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയിലാണ് സംഭവം. മൈനാഗുരിയില് നിന്ന് വിനോദയാത്രക്കെത്തിയ സംഘത്തിലെ യുവതിയാണ് മരിച്ചത്.
ഗിസ് നദിക്കുകുറുകെയുള്ള റെയില്‍വെ പാലത്തില്‍ നിന്ന് ഇവര്‍ സെല്‍ഫിയെടുക്കുമ്പോള്‍ ട്രെയിന്‍ യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവതി പാളത്തില്‍ നിന്ന് നദിയിലേക്ക് വീണു. കൂടെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി ട്രെയിന്‍ വരുന്നതുകണ്ട് നദിയിലേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.