Sorry, you need to enable JavaScript to visit this website.

മകള്‍ ആക്രമിച്ചു, പിതാവ് ദുബായ് പോലീസിന്റെ സഹായം തേടി

ദുബായ്- തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ ആക്രമിച്ച് കാലിന് പരിക്കേറ്റപിതാവ് ദുബായ് പോലീസില്‍നിന്ന് സഹായം തേടി.
16 വയസുള്ള മകളുടെ വാക്കാലുള്ളതും ശാരീരികവുമായ പീഡനങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഏഷ്യക്കാരനായ പിതാവ് ദുബായ് പോലീസിലെത്തിയതായി ദുബായ് പോലീസിലെ വനിതാശിശു സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആരിഫ് അഹ്‌ലി പറഞ്ഞു.
കുടുംബം പിന്തുണക്കുകയും അവളുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ച് നല്‍കുകയും ചെയ്തിട്ടും മകള്‍ തന്നെയും അമ്മയെയും ആക്രമിച്ചതിനെ തുടര്‍ന്ന് പിതാവ് വിഷമകരമായ അവസ്ഥയിലായിരുന്നു- അഹ്‌ലി പറഞ്ഞു.
ദുബായിലെ ഹൈസ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി വൈകി വീട്ടിലെത്തുന്നത് ചോദ്യം ചെയ്തതും  ഫോണ്‍ പിടിച്ചുവെക്കാന്‍ ശ്രമിച്ചതുമാണ് അവളെ പ്രകോപിപ്പിച്ചത്.

 

Tags

Latest News