Sorry, you need to enable JavaScript to visit this website.

ദോഹയില്‍ വ്യാജ വിസ റാക്കറ്റ് അറസ്റ്റില്‍

ദോഹ- വ്യാജ കമ്പനികളുടെ പേരില്‍ അനധികൃതമായി ഖത്തര്‍ വിസകള്‍ വില്‍പന നടത്തുന്നതിനിടെ ഒന്‍പതംഗ സംഘം അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പാണ് വ്യാജ വീസ വില്‍പന സംഘത്തെ പിടികൂടിയത്. നിയമലംഘകരെ പിടികൂടാന്‍ രാജ്യത്തുടനീളം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായതെന്ന് സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ് ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ അല്‍ ലബ്ദ പറഞ്ഞു. ആഫ്രിക്കന്‍, ഏഷ്യന്‍ സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് സ്റ്റാംപുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ബാങ്ക് കാര്‍ഡുകള്‍ എന്നിവയെല്ലാം പിടിച്ചെടുത്തു.പ്രതികളെ കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.  കമ്പനി ഉടമസ്ഥര്‍ തങ്ങളുടെ ഖത്തര്‍ ഐഡി അപരിചിതര്‍ക്ക് നല്‍കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

 

Latest News