Sorry, you need to enable JavaScript to visit this website.

വേഗം കുറച്ചാല്‍ പിഴയുമായി അബുദാബി പോലീസ്

അബുദാബി- അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്. സ്പീഡ് ട്രാക്കില്‍ വഴി മാറി കൊടുക്കാത്തവര്‍ക്കും സമാന ശിക്ഷയുണ്ടാകും. വേഗം കുറച്ച് വാഹനമോടിക്കുന്നവര്‍ റോഡിന്റെ വലതു വശത്തെ ട്രാക്കിലും വേഗത്തില്‍പോകുന്നവര്‍ ഇടതു വശത്തെ പാതയുമാണ് (സ്പീഡ് ട്രാക്ക്) ഉപയോഗിക്കേണ്ടതെന്നും പോലീസ് വ്യക്തമാക്കി.
നിയമലംഘകരെ കണ്ടെത്താനുള്ള പ്രത്യേക സ്മാര്‍ട് സംവിധാനം 15 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നിശ്ചിത വേഗം മറികടക്കുന്നവര്‍ ക്യാമറയില്‍ കുടുങ്ങുന്നതുപോലെ വേഗം കുറച്ചു വാഹനമോടിക്കുന്നവരും പിടിക്കപ്പെടും.
മതിയായ അകലം പാലിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്കും സമാന ശിക്ഷയുണ്ടാകുമെന്ന് പോലീസ് സൂചിപ്പിച്ചു. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണവും ആരംഭിച്ചിട്ടുണ്ട്.

 

Latest News