യു.എ.ഇയില്‍ റിപ്പബ്ലിക് ദിനാഘോഷം

അബുദാബി- ഇന്ത്യയുടെ 71–ാമത് റിപ്പബ്ലിക് ദിനം യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിപുലമായി ആഘോഷിച്ചു. അബുദാബി ഇന്ത്യന്‍ എംബസിയില്‍ രാവിലെ 8.30ന് സ്ഥാനപതി പവന്‍ കപൂര്‍ ദേശീയപതാക ഉയര്‍ത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 7.30ന് കോണ്‍സല്‍ ജനറല്‍ വിപുല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ പ്രവാസികള്‍ക്കായി സ്ഥാനപതിയും കോണ്‍സല്‍ ജനറലും വായിച്ചു. യു.എ.ഇ ഭരണാധികാരികള്‍ ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവര്‍ക്ക് ആശംസകള്‍ അറിയിച്ചു.
 ദുബായ് ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെ ഒന്‍പതിന് കോണ്‍സല്‍ ജനറല്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കലാ പാടികള്‍ അവതരിപ്പിച്ചു. മാതൃരാജ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യു.എ.ഇയിലെ വിവിധ അംഗീകൃത ഇന്ത്യന്‍ സംഘടനാ ആസ്ഥാനങ്ങളിലും നയതന്ത്ര പ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ ദേശീയ പതാക ഉയര്‍ത്തി.

http://www.malayalamnewsdaily.com/sites/default/files/2020/01/26/uae.jpeg


ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ (ഐഎസ്‌സി), മലയാളി സമാജം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍ (കെഎസ്‌സി) എന്നിവിടങ്ങളില്‍ രാവിലെ 7ന് പതാക ഉയര്‍ത്തി. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷനുകളിലും, റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഇന്ത്യന്‍ അസോസിയേഷന്‍, ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ദുബായ് കെഎംസിസി, അല്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് എന്നീ അംഗീകൃത ഇന്ത്യന്‍ സംഘടനാ ആസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ അരങ്ങേറി.

 

Latest News