മനുഷ്യ മഹാശൃംഖലക്കിടെ വന്ദേമാതരം വിളിച്ച് ആത്മഹത്യാ ശ്രമം

ഫയല്‍ചിത്രം

കൊല്ലം- ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലക്കിടെ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. അബോധാവസ്ഥയിലായ രണ്ടാംകുറ്റി സ്വദേശി അജോയ് (27) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈഞരമ്പ് മുറിച്ചുകൊണ്ടു മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്കരികിലേക്ക് എത്തിയ ഇയാളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു. വന്ദേമാതരം വിളിച്ചുകൊണ്ടെത്തിയ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പോലീസ് ഉടന്‍ തന്നെ കൊല്ലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയിലെ മൂന്നു ഞരമ്പുകള്‍ പൂര്‍ണമായി മുറിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Latest News