ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഷാര്‍ജ- പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിനുശേഷം നടന്ന വിശാല ജനകീയമുന്നണി അനുമോദന യോഗം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. നിസാര്‍ തളങ്കര അധ്യക്ഷത വഹിച്ചു.
മുന്‍ ഭാരവാഹികളും അംഗങ്ങളും വിശാല ജനകീയമുന്നണി പ്രവര്‍ത്തകരും ഉള്‍പ്പെടെ തിങ്ങിനിറഞ്ഞ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ വരണാധികാരി പോള്‍ ടി. ജോസഫ് ആണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കോണ്‍സല്‍ ജനറല്‍ വിപുലിന്റെ ആശംസാ സന്ദേശം മിഥുന്‍ കുമാര്‍ വായിച്ചു. ഇ.പി. ജോണ്‍സണ്‍ (പ്രസി.), അഡ്വ. വൈ.എ. റഹീം (വൈസ് പ്രസി.), അബ്ദുല്ല മല്ലച്ചേരി (ജന. സെക്ര.), ശ്രീനാഥ് കാടഞ്ചേരി (ജോ. ജന. സെക്ര.), കെ. ബാലകൃഷ്ണന്‍ (ഖജാ.), ഷാജി ജോണ്‍ (ജോ. ഖജാ.), മുരളീധരന്‍. വി.കെ.പി.(ഓഡിറ്റര്‍) എന്നിവര്‍ ഭാരവാഹികളായും അഹമ്മദ് റാവുത്തര്‍ ഷിബിലി, ബാബു വര്‍ഗീസ്, പ്രദീഷ് ചിതറ, എന്‍.ആര്‍. പ്രഭാകരന്‍, ശശി വാരിയത്ത്, ഷഹാല്‍ ഹസന്‍ എ., ടി. മുഹമ്മദ് നാസര്‍ എന്നിവര്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുന്‍ സിഡ്‌കോ ചെയര്‍മാന്‍ അഷറഫ് കോക്കൂര്‍, ഷിബു ജോണ്‍, റെജി മോഹന്‍ നായര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു.

 

Latest News