ദുബായ് മറീനയില്‍ ബോട്ടിന് തീപ്പിടിച്ചു

ദുബായ്- മറീനയില്‍ നിര്‍ത്തിയിട്ടിരുന്ന ജലയാനത്തിന് തീപ്പിടിച്ചു. ഒട്ടേറെ യാനങ്ങള്‍ നിരന്നു കിടന്ന മറീനയില്‍ ഒരെണ്ണത്തിന് തീപ്പിടിച്ചതും കനത്ത കാറ്റും പരിഭ്രാന്തി പരത്തി. എന്നാല്‍ തീ മറ്റ് യാനങ്ങളിലേക്ക് പടരാതെ സൂക്ഷിക്കാന്‍ പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ സിവില്‍ ഡിഫന്‍സിന് കഴിഞ്ഞു.
കത്തിയ ബോട്ട് സിവില്‍ ഡിഫന്‍സ് കെട്ടിവലിച്ചു സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

 

Latest News