നിവിന്‍ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പൊറോട്ട മോഷണവും മര്‍ദനവും; പോലീസ് കേസെടുത്തു

കണ്ണൂര്‍- നിവിന്‍ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് പൊറോട്ടയും കോഴിയിറച്ചിയും കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. നിവിന്‍പോളി നായകനായുള്ള 'പടവെട്ട്' സിനിമയുടെ കാഞ്ഞിലേരിയിലെ ലൊക്കേഷനിലാണ് സംഭവം. അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമടക്കം 80 പേര്‍ക്കുള്ള ഭക്ഷണമാണ് കഴിഞ്ഞദിവസം രാത്രി പത്തോടെ കാറിലെത്തിയ നാലംഗ സംഘം മോഷ്ടിച്ചത്.

ഭക്ഷണം കാണാതായതിനെ തുടര്‍ന്ന് ചിത്രീകരണ സഹായികള്‍ അന്വേഷിച്ചപ്പോള്‍ സമീപത്തെ പറമ്പില്‍ ഏതാനു പേര്‍ പൊറോട്ടയും കോഴിയിറച്ചിയും കഴിക്കുന്നത് കണ്ടു. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അമല്‍ എന്ന യുവാവിനെ സംഘം മര്‍ദിച്ചു. പരിക്കേറ്റ അമല്‍ കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.
കാഞ്ഞിലേരി സ്വദേശികള്‍ക്കെതിരെയാണ് കേസ്.

 

Latest News