Sorry, you need to enable JavaScript to visit this website.

ദുബായ് സ്‌കൂള്‍ ബസുകള്‍ സ്മാര്‍ട്ടാവുന്നു, സുരക്ഷയില്‍

ദുബായ്- കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ ബസുകളില്‍ കൂടുതല്‍ സ്മാര്‍ട്ട് സംവിധാനങ്ങള്‍ പരിഗണനയില്‍. ബസില്‍ കുട്ടികളെ മറക്കുക, ചൂഷണം ചെയ്യുക തുടങ്ങിയവ ഒഴിക്കാന്‍ ലക്ഷ്യമിട്ടാണ് ദുബായ് പോലീസിന്റെ നടപടി. കുട്ടികളുടെ മുഖം സ്‌കാന്‍ ചെയ്യുന്ന പ്രത്യേക ക്യാമറകള്‍ സ്ഥാപിക്കുന്നതാണ് ഇതില്‍ പ്രധാനം. നിര്‍മിതബുദ്ധി ഉപയോഗിച്ചാണ് ഇതു പ്രവര്‍ത്തിക്കുക. ബസില്‍ കയറുന്ന ഓരോ കുട്ടിയുടെയും മുഖം സ്‌കാന്‍ ചെയ്യുന്നു. ഏതെങ്കിലും കുട്ടി സ്‌കൂളിലോ നിശ്ചിത സ്‌റ്റോപ്പിലോ ഇറങ്ങിയില്ലെങ്കില്‍ െ്രെഡവറെയോ സൂപ്പര്‍വൈസറെയോ അറിയിക്കും.
ട്രിപ്പ് അവസാനിപ്പിക്കുമ്പോള്‍ ഡ്രൈവര്‍ പിന്‍ഭാഗം വരെ പോയി എല്ലാ സീറ്റുകളും പരിശോധിച്ച് കുട്ടികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. അടിയന്തര സാഹചര്യങ്ങളില്‍ ഡോര്‍ പെട്ടെന്നു തുറക്കാനുള്ള സംവിധാനവുമൊരുക്കും. ബസുകളുടെ അകത്തും പുറത്തും നൂതന ക്യാമറകള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്മാര്‍ട്ട് സംവിധാനം.

 

Latest News