Sorry, you need to enable JavaScript to visit this website.

കൊറോണ: യു.എ.ഇ വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ്

ദുബായ്- ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യു.എ.ഇ.യിലെ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കും. ചൈനയില്‍നിന്ന് നേരിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൊറോണ വൈറസ് സ്‌ക്രീനിംഗ് നടത്തുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് എയര്‍പോര്‍ട്ടില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് കര്‍ശനമാക്കുന്നത്. യു.എ.ഇ. സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശം പൂര്‍ണമായും പാലിക്കുന്നതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ചൈനയില്‍ നിന്നെത്തുന്ന യാത്രക്കാരെ ദുബായ് ഹെല്‍ത്ത് അതോറിറ്റിയും എയര്‍പോര്‍ട്ട് മെഡിക്കല്‍ സെന്റര്‍ സംഘവും ചേര്‍ന്ന് പ്രത്യേകമായി തയാറാക്കിയ ഗേറ്റുകളിലായിരിക്കും സ്‌ക്രീനിംഗ് നടത്തുക. തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം ബോധവത്കരണത്തിന് ആവശ്യമായ ലഘുലേഖകള്‍ നല്‍കും.
ചൈനയിലേക്ക് യാത്രയ്ക്ക് പദ്ധതിയിടുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും അധികൃതര്‍ പുറത്തുവിട്ടു. ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളില്‍നിന്ന് ഈ വൈറസ് പകരാം. പൂര്‍ണമായും പാകം ചെയ്യാത്ത ഇറച്ചികളില്‍നിന്നു വൈറസ് ബാധയുണ്ടാവാനുള്ള സാധ്യതയുണ്ട്.

 

Latest News