Sorry, you need to enable JavaScript to visit this website.

ഷഹീന്‍ബാഗുകള്‍ വ്യാപിക്കും; പ്രക്ഷോഭത്തെ പിന്തുണച്ച് നന്ദിത ദാസ്

ജയ്പൂര്‍- പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് നടിയും സംവിധായികയുമായ നന്ദിത ദാസ്. ജയ്പുര്‍ സാഹിത്യാത്സവത്തിന്റെ ഉദ്ഘാടന ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

സ്വതന്ത്ര രാജ്യമായ ഇന്ത്യയില്‍ ആദ്യമായി മതത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയപ്പെടാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കയാണ്. രാജ്യം നിരവധി വെല്ലുവിളികളാണ് ഇന്ന് നേരിടുന്നത്. തൊഴിലില്ലായ്മ വര്‍ധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നിലയും കഠിനമാണ്. ഈ സമയത്താണ് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

ഇതോടെ ഷഹീന്‍ബാഗുകള്‍ ദല്‍ഹിക്ക് പുറമെ എല്ലായിടത്തും വ്യാപിക്കുന്ന സാഹചര്യമുണ്ടാകും. ശക്തമായി ഇതിനെ എതിര്‍ക്കേണ്ടതാണ്. വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രക്ഷോഭത്തെ എല്ലാവരും പിന്തുണക്കണം. നിയമ ഭേദഗതിക്കെതിരെ എല്ലാവരും ശബ്ദമുയര്‍ത്തണം. എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവകാശമുണ്ട്  - അവര്‍ പറഞ്ഞു.

 

Latest News