സൗദിയില്‍ ഹരഥിനു സമീപം ഭൂചലനം

റിയാദ് - സൗദി അറേബ്യയിലെ ഹരഥിന് കിഴക്ക് ബുധനാഴ്ച രാത്രി ഭൂചലനമുണ്ടായതായി സൗദി ജിയോളിക്കല്‍ സര്‍വേ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 3.79 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹരഥിന് കിഴക്ക് 32 കിലോമീറ്റര്‍ ദൂരെ ഭൂപ്രതലത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ബുധനാഴ്ച രാത്രി 9.27 ന് ആണ് സൗദി ജിയോളജിക്കല്‍ സര്‍വേക്കു കീഴിലെ ദേശീയ ഭൂകമ്പ, അഗ്നിപര്‍വത കേന്ദ്രം ഭൂകമ്പം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.

 

Latest News