അഴിമതി കേസിൽ ജിസാനിൽ ബലദിയ മേധാവികൾ അറസ്റ്റിൽ

ജിസാൻ- അഴിമതി കേസിൽ ദക്ഷിണ ജിസാനിലെ രണ്ടു ബലദിയകളുടെ മുൻ മേധാവികളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. അഞ്ചു ബലദിയ ഉദ്യോഗസ്ഥരും ഏതാനും കരാറുകാരും കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇവരെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തുവരികയാണ്. ഇല്ലാത്ത പദ്ധതികളുടെ പേരിൽ കരാറുകൾ അനുവദിക്കൽ, വ്യാജ രേഖകൾ നിർമിച്ച് വെട്ടിപ്പുകൾ നടത്തൽ എന്നീ ആരോപണങ്ങളാണ് ബലദിയ മേധാവികളും ഉദ്യോഗസ്ഥരും കരാറുകാരും നേരിടുന്നത്. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്കും രേഖകളിൽ മാത്രമുള്ള വ്യാജ സ്ഥാപനങ്ങൾക്കും അടച്ചുപൂട്ടിയ സ്ഥാപനങ്ങൾക്കും കരാറുകൾ അനുവദിച്ചാണ് പ്രതികൾ അഴിമതികൾ നടത്തിയത്. 


ജിസാൻ പ്രവിശ്യയിൽ പെട്ട ബലദിയയുടെ മുൻ മേധാവിയും ഇതേ ബലദിയയിലെ ജീവനക്കാരനും പിന്നീട് മറ്റൊരു ബലദിയയുടെ മേധാവിയായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത വ്യക്തിയും അഞ്ചു ജീവനക്കാരും ഏതാനും കരാറുകാരുമാണ് കേസിലെ പ്രതികൾ. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന ആരോപണവും പ്രതികളിൽ ചിലർ നേരിടുന്നുണ്ട്. 

Latest News