കശ്മീര്‍ പ്രശ്‌നത്തില്‍ യുഎന്‍ മധ്യസ്ഥത തേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍


ദാവോസ് - തര്‍ക്കപ്രദേശമായ കശ്മീരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥത തേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ദാവോസിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇപ്പോള്‍ മധ്യസ്ഥതക്ക് പറ്റിയ സമയമാണെന്നും അദേഹം വ്യക്തമാക്കി.ഓഗസ്റ്റില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള കശ്മീരിന്റെ ഭരണഘടനാപരമായ സ്വയംഭരണാധികാരം റദ്ദാക്കിയിട്ടുണ്ട്. മുസ്ലിംഭൂരിപക്ഷ പ്രദേശത്തെ രണ്ട് ഫെഡറല്‍ പ്രദേശങ്ങളായി വിഭജിച്ച് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി സമന്വയിപ്പിക്കാനുള്ള ശ്രമമാണിത്. ഇന്ത്യയും പാകിസ്താനും കശ്മീര്‍ പൂര്‍ണമായും അവകാശപ്പെടുന്നുണ്ട്.

ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ പരസ്പരം രണ്ട് തവണയാണ് യുദ്ധത്തിലേക്ക് പോയത്. ഇരുരാജ്യങ്ങളും അവരുടെ അധീനതയിലുള്ള രണ്ട് ഭാഗങ്ങളും ഭരിക്കുന്നുണ്ട്. 1980 മുതല്‍ വിഘടനവാദികളുടെ അക്രമം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. പൗരത്വനിയമത്തെ ചൊല്ലി ന്യൂദല്‍ഹി എങ്ങിനെ പ്രതികരിക്കുമെന്നാണ് തന്റെ ഏറ്റവും വലിയ ഭീതി. ഇത് മുസ്ലിങ്ങളെ ലക്ഷ്യം വെച്ചായിരിക്കുമെന്നാണ് പലരും കരുതുന്നതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. ഞങ്ങള്‍ ഒരു സംഘട്ടത്തിനും ഇപ്പോഴില്ല. ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ വഷളാകുകുയം ഇതില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞുപോകുകയും ചെയ്താല്‍ പിന്നെ എന്താണ് ചെയ്യുകയെന്നും ഇമ്രാന്‍ഖാന്‍ ചോദിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചൊവ്വാഴ്ച കൂടിക്കാഴ്ചയില്‍ രാജ്യവും ഇന്ത്യയും തമ്മിലുള്ള യുദ്ധസാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തതായും ഇരു രാജ്യങ്ങളും തമ്മില്‍ മധ്യസ്ഥത വഹിക്കാന്‍ സഹായിക്കാമെന്ന് ട്രംപ് അറിയിച്ചിരുന്നതായും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.സായുധ പോരാട്ടങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും സൈനിക പരിഹാരമല്ല വേണ്ടതെന്നും അദേഹം വ്യക്തമാക്കി.ഇതേനിലപാടിലാണ് യുഎസും പാകിസ്താനും ഉള്ളതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
 

Latest News