ആസാദി മുദ്രാവാക്യം രാജ്യദ്രോഹം; താക്കീതുമായി യോഗി

ലഖ്‌നൗ- പ്രതിഷേധത്തിന്റെ പേരില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് രാജ്യദ്രോഹമെന്നും കര്‍ശനമായി നേരിടുമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. കാണ്‍പൂരില്‍ പൗരത്വ നിയമ ഭേദഗതി വിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാണ്. സര്‍ക്കാര്‍ അതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. ഇത് അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ മണ്ണില്‍നിന്നു കൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ അനുവദിക്കാനാകില്ല -മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടക്കുന്ന സമരങ്ങള്‍ അടിച്ചൊതുക്കുന്ന സമീപനമാണ് മുഖ്യമന്ത്രി യോഗി നേരത്തെതന്നെ സ്വീകരിച്ചിരുന്നത്.

 

Latest News