ഷാര്‍ജയില്‍ നഷ്ടപ്പെട്ട ഫോണ്‍ നാട്ടിലെത്തി, ഇന്ത്യന്‍ യുവതിക്ക് വിസ്മയം

ഷാര്‍ജ- യു.എ.ഇയില്‍ നഷ്ടപ്പെട്ട ഒരു ഫോണ്‍ ട്വിറ്ററിന്റെയും പോലീസിന്റെയും സഹായത്തോടെ സ്വന്തം നാട്ടിലെത്തിയപ്പോള്‍ ഇന്ത്യക്കാരിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ചൊവ്വാഴ്ച ഉച്ചക്ക് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി യുവതി ട്വീറ്റ് ചെയ്തിരുന്നു. കാണാതായ മൊബൈല്‍ ഫോണിന്റെ ചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തു.
ട്വീറ്റ് കണ്ട ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ യുവതിയുമായി ബന്ധപ്പെടുകയും മൂന്ന് മണിക്കൂറിനുള്ളില്‍ ഫോണ്‍ അവരുടെ അടുത്തെത്താന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു.
ഷാര്‍ജ പോലീസിന് യുവതി നന്ദി അറിയിച്ചു.
ഷാര്‍ജ പോലീസിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഷാര്‍ജ എയര്‍പോര്‍ട്ട് പോലീസില്‍നിന്നുള്ള ക്യാപ്റ്റന്‍ സയീദിന് നന്ദി- യുവതി ട്വീറ്റ് ചെയ്തു.”
പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാനും അവരുടെ പ്രതീക്ഷകളെ മറികടക്കാനും തങ്ങള്‍ എപ്പോഴും ശ്രദ്ധാലുവാണെന്ന് ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യു.എ.ഇയെ ലോകത്തിലെ ഏറ്റവും സുരക്ഷിതരാജ്യമാക്കി മാറ്റുകയെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. ”

 

Latest News