Sorry, you need to enable JavaScript to visit this website.

ഒമാനില്‍ വെള്ളി വരെ മഴക്ക് സാധ്യത

മസ്‌കത്ത്- ബുധന്‍ മുതല്‍ വെള്ളി വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളെ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു.
മുസന്ദം ഗവര്‍ണറേറ്റില്‍ മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അടുത്ത രണ്ട് ദിവസങ്ങളില്‍ സുല്‍ത്താനേറ്റിന് ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒമാനില്‍ മിനിമം താപനില ശരാശരിയേക്കാള്‍ താഴെയായിരുന്നുവെങ്കിലും, സായിഖ് ഒഴികെയുള്ള പ്രവിശ്യകളില്‍ മുന്‍ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയെ ഇത് മറികടന്നിട്ടില്ല. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴയിലും വാദികള്‍ കവിഞ്ഞൊഴുകുന്ന സമയത്തും ജാഗ്രത പാലിക്കണമെന്നും ബോട്ട് യാത്ര ചെയ്യുന്നതിന് മുമ്പ് കടലിന്റെ അവസ്ഥ പരിശോധിക്കണമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പിഎസിഎ) എല്ലാവരോടും നിര്‍ദ്ദേശിച്ചു.

 

Latest News