ധോഫര്‍ തീരത്ത് വിഷമുളള ജെല്ലിഫിഷ്, കരുതിയിരിക്കണം

മസ്‌കത്ത്- ഒമാനിലെ ധോഫര്‍ ഗവര്‍ണറേറ്റിലെ തീരങ്ങളില്‍ വിഷ സമുദ്ര ജീവികളെ കരുതിയിരിക്കണമെന്ന് അധികൃതര്‍. പോര്‍ച്ചുഗീസ് മാന്‍ ഓ വാര്‍, ബ്ലൂ ബോട്ടില്‍ എന്നീ ഇനങ്ങളില്‍പെട്ട ജെല്ലിഫിഷുകള്‍ക്ക് സമാനമായ ധാരാളം വിഷ സമുദ്ര ജീവികളുടെ വ്യാപനം ഇവിടങ്ങളില്‍ ഉണ്ടെന്നും സഞ്ചാരികളും മീന്‍പിടുത്തക്കാരും ജാഗ്രത പാലിക്കണമെന്നും കൃഷി, മത്സ്യബന്ധന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇത്തരത്തിലുള്ള ജെല്ലിഫിഷുകള്‍ പ്രധാനമായും അല്‍മുഗാസില്‍ ബീച്ചിലെയും തഖയിലെയും ബീച്ചുകളിലാണ് കാണപ്പെടുന്നത്.

 

Latest News