Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൂപ്പര്‍ താരങ്ങളുടെ മൗനത്തിനെതിരെ ആഞ്ഞടിച്ച് കമല്‍ 

കൊച്ചി- പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മൗനം പാലിക്കുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പൗരത്വ നിയമ ഭേദഗതിയുടെ ഗൗരവം മനസിലാക്കാത്തതോ, നിസംഗതയോയാകാം സൂപ്പര്‍ സ്റ്റാറുകളുടെ മൗനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അവര്‍ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നാണ് തനിക്ക് അവരോട് ചോദിക്കാനുളളതെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന തലമുറയുടെ നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റമെന്നും ഇപ്പോള്‍ നിശബ്ദത പാലിക്കുന്നവക്ക് കാലം മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിഷ്പക്ഷതയും നിശബ്ദതയും പല കാര്യങ്ങളിലും കുറ്റകരമാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടുതന്നെ ഇവരുടെ ഈ മൗനത്തില്‍ തനിക്ക് പ്രതിഷേധമുണ്ട്. അത് അവരുടെ ഇഷ്ടമായത് കൊണ്ട് പ്രത്യേകിച്ചൊന്നും അതേക്കുറിച്ച് പറയാനില്ല. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മാത്രമല്ല താന്‍ പറയുന്നതെന്നും, മറ്റു പല വിഷയങ്ങള്‍ വന്നപ്പോഴും ഇതേ നിശബ്ദതയാണ് സൂപ്പര്‍ സ്റ്റാറുകള്‍ പിന്തുടര്‍ന്നതെന്നും കമല്‍ പറഞ്ഞു.
സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന രീതിയില്‍ സമൂഹത്തോട് കലാകാര•ാര്‍ക്ക് ഒരുപാട് പ്രതിബദ്ധതയുണ്ടെന്നും കമല്‍ പറഞ്ഞു.
അങ്ങനെ പണം തന്ന് മാത്രമല്ല സമൂഹം നമ്മളെ സംരക്ഷിക്കുന്നത്. സമൂഹം നമുക്ക് ഒരുപാട് സംരക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ വ്യക്തിത്വവും സ്വത്വവുമെല്ലാം ഈ സമൂഹത്തിന്റെ സംഭാവനയാണ്. നമ്മുടെ കലാപ്രവര്‍ത്തനം പോലും സമൂഹം നല്‍കിയിട്ടുളള വലിയ അംഗീകാരമാണ്. അതിനെ തിരിച്ചറിയാതെ പോവുകയാണ് എന്നാണ് തോന്നുന്നത്. അതിലിപ്പോ വിഷമിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല കമല്‍ പറഞ്ഞു.
മമ്മൂട്ടി, പാര്‍വ്വതി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, നിമിഷ സജയന്‍, ഷെയിന്‍ നിഗം അടക്കമുളളവര്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍, മുഖ്യധാര താരങ്ങളായ മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി അടക്കമുളള സൂപ്പര്‍ താരങ്ങള്‍ ഇതുവരെ വാ തുറന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കമലിന്റെ   പ്രതികരണം. 

Latest News