Sorry, you need to enable JavaScript to visit this website.
Wednesday , April   01, 2020
Wednesday , April   01, 2020

കീർത്തിക്ക് പകരം പ്രിയാ മണി

മഹാനടിയിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രമാകും മൈതാൻ എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ കീർത്തി ചിത്രത്തിൽനിന്ന് പിന്മാറിയെന്നാണ് വിവരം. പകരം പ്രിയാമണി അഭിനയിക്കുമെന്നും റിപ്പോർട്ടുണ്ട്.
ബധായി ഹോ സംവിധായകൻ അമിത് ശർമ ഒരുക്കുന്ന സ്‌പോർട്‌സ് ഡ്രാമയാണ് മൈതാൻ. ഇന്ത്യൻ ഫുട്‌ബോളിലെ അതികായനായിരുന്ന സയിദ് അബ്ദുൽ റഹീമിന്റെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ അജയ് ദേവ്ഗണാണ് നായകൻ. സയീദിന്റെ ഭാര്യയുടെ വേഷത്തിലാണ് കീർത്തിയെ നിശ്ചയിച്ചിരുന്നത്. എന്നാൽ, കഥാപാത്രം യോജിക്കാത്തതിനാൽ കീർത്തി പിന്മാറിയെന്നാണ് വിവരം. അതല്ല, താരത്തിന് തമിഴിലും തെലുങ്കിലുമുള്ള തിരക്കുകളാണ് കാരണമെന്നും പറയുന്നു. കീർത്തിയുടെ പിന്മാറ്റം ഉറപ്പായതോടെയാണ് പ്രിയാ മണിയെ നായികയാക്കുന്നത്. ബോണി കപൂർ, ആകാശ് ചൗള, അരുണവ ജോയ് സെൻഗുപ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

 

Latest News