അമല പോളിന്റെ ''അതോ അന്ത പറവൈ പോലെ'' 

അമലാ പോൾ മുഖ്യവേഷത്തിലെത്തുന്ന തമിഴ് ചിത്രം അതോ അന്ത പറവൈ പോലെയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാലാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലർ അവതരിപ്പിച്ചത്. നവാഗതനായ വിനോദ് കെ.ആർ. സംവിധാനം ചെയ്ത ചിത്രത്തിൽ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും. 
കഴിഞ്ഞ വർഷം ആദ്യം ആരംഭിച്ച ചിത്രം പലവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. നേരത്തേ വനിതാ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തുവന്നത്. ഷൂട്ടിംഗിനിടെ അമല പോളിന് പരിക്കേറ്റതും വാർത്തകളിൽ ഇടം നേടിയിരുന്നു. 

 

Latest News