Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതിയില്‍ സ്റ്റേയില്ല;കേന്ദ്രത്തിന് നാലാഴ്ച സമയം അനുവദിച്ച് സുപ്രിംകോടതി


ദല്‍ഹി- പൗരത്വഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനെ കേള്‍ക്കാതെ സ്റ്റേ നല്‍കില്ലെന്ന് സുപ്രിംകോടതി. പൗരത്വഭേദഗതിക്ക് എതിരെ സമര്‍പ്പിച്ച 144 പരാതികളാണ് കോടതി പരിഗണിക്കുന്നത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ ഹരജികളാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചിരിക്കുന്നത്.

മുഴുവന്‍ സിഎഎ കേസുകളിലും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം തേടിയിട്ടുണ്ട് അറ്റോര്‍ണി ജനറല്‍. എന്നാല്‍ ഹരജിക്കാര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ അടക്കമുള്ളവര്‍ സ്‌റ്റേ ഓര്‍ഡര്‍ ആവശ്യപ്പെട്ടുവെങ്കിലും തള്ളി. നാലാഴ്ച കേന്ദ്രസര്‍ക്കാരിന് വിഷയത്തിലെ നിലപാട് സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചു.ഈ വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പിന്നീട് പരിഗണിക്കും. അസമിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
 

Latest News